Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insect Bite

പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജേ​ഷ് ശ​ർ​മ ആ​ശു​പ​ത്രി വി​ട്ടു

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ഫൗ​ജി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ശ​സ്ത ന​ട​ൻ രാ​ജേ​ഷ് ശ​ർ​മ ആ​ശു​പ​ത്രി വി​ട്ടു. കൊ​ൽ​ക്ക​ത്ത​യി​ലെ ധ​കൂ​രി​യ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം മും​ബൈ​യി​ലെ വ​സ​തി​യി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സി​നി​മ​യു​ടെ സെ​റ്റി​ൽ തി​രി​ച്ചെ​ത്തും.

വെ​സ്റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി.​എ​ൻ. തി​വാ​രി​യാ​ണ് ന​ട​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​വാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​ല സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ബി.​എ​ൻ. തി​വാ​രി അ​റി​യി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​ലെ രാ​മോ​ജി ഫി​ലിം സി​റ്റി​യി​ൽ ഫൗ​ജി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷ് ശ​ർ​മ​യ്ക്ക് പ്രാ​ണി​യു​ടെ ക​ടി​യേ​റ്റ​ത്.

തു​ട​ക്ക​ത്തി​ൽ ഇ​ത് നി​സ്സാ​ര​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത പ​നി​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ ഉ​ട​ൻ അ​ദ്ദേ​ഹ​ത്തെ ധ​കൂ​രി​യ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജേ​ഷ് ശ​ർ​മ​യെ പ​ശ്ചി​മ ബം​ഗാ​ൾ കാ​യി​ക മ​ന്ത്രി ഇ​ന്ദ്ര​നീ​ൽ ഖാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത് അ​ക്ഷ​യ് കു​മാ​ർ നാ​യ​ക​നാ​യ ഭൂ​ത് ബം​ഗ്ല എ​ന്ന ചി​ത്ര​ത്തി​ലാ​ണ് രാ​ജേ​ഷ് ശ​ർ​മ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

Latest News

Corehub Up